തെലങ്കാനയിൽ മെഡിക്കൽ കോളജിലെ 43 പേർക്ക് കോവിഡ്. കരിംനഗറിലെ ചൽമേഡ ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മുപ്പത്തിമൂന്ന് വിദ്യാർത്ഥികൾക്കും പത്ത് ജീവനക്കാർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുമ്പ് കോളജില്‍ വാർഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതാവാം രോഗവ്യാപനത്തിനു കാരണമായതെന്നാണ് വിലയിരുത്തൽ.
കോളജിലെ 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ലാസുകളെല്ലാം നിർത്തിവച്ച്, ക്യാമ്പസ് അടച്ചുവെന്നും കോളജ് അധികൃതർ അറിയിച്ചു. കോളജിൽ വാർഷികാഘോഷ പരിപാടി നടക്കുന്നത് സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ലെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ആഘോഷ പരിപാടി നടന്നതെന്നാണ് റിപ്പോർട്ട്. മാസ്ക ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പലരും പരിപാടിയില്‍ പങ്കെടുത്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ ഇരുന്നൂറില്‍ ഏറെപ്പേരെ പരിശോധിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
english summary; Anniversary Celebration at Medical College; Kovid to 43 people, including medical students
you may also like this video;