തെരഞ്ഞെടുപ്പ് സമയത്ത് സൗജന്യങ്ങള്‍ പ്രഖ്യാപനം വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി, സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിലക്കാനാകില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്‍ഗത്തിലാണോ എന്നതില്‍ ആശങ്കയുണ്ടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. എന്താണ് സൗജന്യക്ഷേമ പദ്ധതികള്‍ എന്ന് നിര്‍വചിക്കേണ്ടതുണ്ടന്നും കോടതി വ്യക്തമാക്കിയിരുന്നു. സൗജന്യ പദ്ധതികളുടെ പേരില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ അടക്കം നല്‍കുന്നത് എങ്ങനെ ക്ഷേമ പദ്ധതിയാകുമെന്ന സംശയവും കോടതി ഉന്നയിച്ചു. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ചയും സംവാദവും നടക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
English summary; Announcement of freebies during elections; The petition was referred to a three-judge bench
You may also like this video;