Site iconSite icon Janayugom Online

വാർഷിക പരീക്ഷ മാർച്ച് 13 മുതൽ; ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

examexam

എട്ട്, ഒമ്പത്, യുപി, എൽപി ക്ലാസുകളുടെ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ ആരംഭിക്കും. ഉച്ചയ്ക്കു ശേഷം മാത്രമായിരിക്കും പരീക്ഷകൾ നടക്കുക. കൂൾ ഓഫ് ടൈം ഉൾപ്പെടെ 1.30 മുതൽ 3.15 വരെയാണ് പരീക്ഷ നടക്കുക. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് ആയിരിക്കും പരീക്ഷ ആരംഭിക്കുക.
ഏതെങ്കിലും കാരണവശാൽ പരീക്ഷ ദിവസങ്ങളിൽ സർക്കാർ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 31 ന് നടത്താനും നിർദേശമുണ്ട്. പരീക്ഷയുടെ വിശദമായ ടൈംടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. 

Eng­lish Sum­ma­ry: Annu­al Exam­i­na­tion from March 13; Time table published

You may also like this video

Exit mobile version