വടകരയ്ക്കും കോഴിക്കോടിനും ഇടയ്ക്ക് ഓടുന്ന ട്രെയിനിൽ വീണ്ടും തീ വയ്ക്കാൻ ശ്രമം. സംഭവത്തിൽ 20 കാരനായ യുവാവ് പിടിയിൽ. മഹാരാഷ്ട്ര സ്വദേശിയായ യുവാവാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.20ന് എത്തിയ കണ്ണൂർ– എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിലാണ് സംഭവം. കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്ലാസ്റ്റിക് സ്റ്റിക്കർ പൊളിച്ചെടുത്ത് തീ കൊടുക്കാൻ ശ്രമിച്ചതായാണ് യാത്രക്കാർ പറയുന്നത്. യുവാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നു സംശയമുണ്ട്. യുവാവിനെ യാത്രക്കാർ പിടികൂടി ആർപിഎഫിന് കൈമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.
english summary; Another attempt to set fire to a train in Kozhikode; Twenty-year-old arrested
you may also like this video;