കേരള സർവകലാശാല വിഷയത്തിൽ ഗവർണർക്ക് വീണ്ടും തിരിച്ചടി. ചാൻസലർ നാമനിർദേശം ചെയ്ത വിദ്യാർത്ഥികളുടെ അധികയോഗ്യത വ്യക്തമാക്കണമെന്ന് ഹൈക്കോടതി.
ചാൻസലർ നാമനിർദേശം ചെയ്ത വിദ്യാർത്ഥികൾക്ക് എന്ത് അധികയോഗ്യതയാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് ജസ്റ്റിസ് ടി ആർ രവിയുടേതാണ് വാക്കാലുള്ള പരാമർശം. ചാൻസലറുടെ നടപടിയ്ക്കുള്ള സ്റ്റേ കോടതി മൂന്ന് ആഴ്ചത്തേക്ക് നീട്ടി. സ്റ്റേ നീക്കണമെന്ന ചാൻസലറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജി ക്രിസ്മസ് അവധിക്കു ശേഷം വീണ്ടും പരിഗണിക്കും.
English Summary: Another blow to the governor; Additional qualifications of nominated students should be specified
You may also like this video