Site iconSite icon Janayugom Online

ഭീതി പരത്തി മറ്റൊരു കോവിഡ് വീണ്ടും: പുതിയ വകഭേദം ഈറിസ് അതിവേഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ഇംഗ്ലണ്ടില്‍ ഭീതി പരത്തി പുതിയ ഒരു കോവിഡ് വകഭേദം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം ആദ്യമാണ് യുകെയില്‍ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഇജി 5.1. റിപ്പോര്‍ട്ട് ചെയ്തത്. ഈറിസ് എന്നാണ് ഈ വകഭേദം അറിയപ്പെടുന്നത്. ജൂലൈ 31 നാണ് ഈറിസിനെ പുതിയ വകഭേദമായി തരംതിരിച്ചത്. അന്താരാഷ്ട്ര തലത്തിൽ, പ്രത്യേകിച്ച് ഏഷ്യയിൽ കോവിഡ് വ്യാപനം വീണ്ടും വര്‍ധിച്ചുവരികയാണ്. Omi­cron ന്റെ പിൻഗാമിയായ Arc­turus XBB.1.16 വേരിയന്റാണ് യുകെയില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.

Eng­lish Sum­ma­ry: Anoth­er covid spread­ing fear again: reports of new vari­ant Eris spread­ing rapidly

You may also like this video

Exit mobile version