ഇസ്രയേല്‍ ‑ഇറാന്‍ സംഘര്‍ഷത്തിനിചെ യുഎഇയിലെ ഫുജൈറയില്‍ എണ്ണ വ്യവസായ മേഖലയ്ക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം. ഓയിൽ ഇൻഡസ്ട്രിയൽ സോണിൽ തീപിടിത്തമുണ്ടായതായി ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. പിന്നാലെ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇത് രണ്ടാം തവണയാണ് ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിന് നേരെ ആക്രമണം നടക്കുന്നത്.
ഒരാഴ്ചയ്ക്ക് മുൻപാണ് ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിൽ ഡ്രോണ്‍ ആക്രമണമുണ്ടാകുന്നുത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഫുജൈറ ലക്ഷ്യമാക്കി നടന്ന ഡ്രോണാക്രമണത്തിൽ ഓയിൽ ഇൻഡസ്ട്രിയൽ സോണിൽ തീപിടിത്തമുണ്ടായത്. ആകാശത്തുവെച്ച് ഡ്രോണുകളെ പ്രതിരോധിക്കുന്നതിനിടെ, അവയുടെ അവശിഷ്ടങ്ങൾ വ്യവസായ മേഖലയിൽ പതിച്ചതാണ് തീപിടിത്തമുണ്ടാകാൻ കാരണമായത്. അപകടത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.

