9 March 2026, Monday

Related news

March 9, 2026
February 17, 2026
February 15, 2026
February 6, 2026
February 4, 2026
February 4, 2026
January 29, 2026
January 26, 2026
January 25, 2026
January 24, 2026

ഫുജൈറയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം:എണ്ണ വ്യവസായ മേഖലയില്‍ തീപിടിത്തം

Janayugom Webdesk
ടെഹ്റാന്‍
March 9, 2026 11:02 am

ഇസ്രയേല്‍ ‑ഇറാന്‍ സംഘര്‍ഷത്തിനിചെ യുഎഇയിലെ ഫുജൈറയില്‍ എണ്ണ വ്യവസായ മേഖലയ്ക്ക് നേരെ ഇറാന്റെ പ്രത്യാക്രമണം. ഓയിൽ ഇൻഡസ്ട്രിയൽ സോണിൽ തീപിടിത്തമുണ്ടായതായി ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു. പിന്നാലെ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇത് രണ്ടാം തവണയാണ് ഫുജൈറ ഓയിൽ ഇൻഡസ്ട്രിയൽ സോണിന് നേരെ ആക്രമണം നടക്കുന്നത്.

ഒരാ‍ഴ്ചയ്ക്ക് മുൻപാണ് ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിൽ ഡ്രോണ്‍ ആക്രമണമുണ്ടാകുന്നുത്. ക‍ഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ഫുജൈറ ലക്ഷ്യമാക്കി നടന്ന ഡ്രോണാക്രമണത്തിൽ ഓയിൽ ഇൻഡസ്ട്രിയൽ സോണിൽ തീപിടിത്തമുണ്ടായത്. ആകാശത്തുവെച്ച് ഡ്രോണുകളെ പ്രതിരോധിക്കുന്നതിനിടെ, അവയുടെ അവശിഷ്ടങ്ങൾ വ്യവസായ മേഖലയിൽ പതിച്ചതാണ് തീപിടിത്തമുണ്ടാകാൻ കാരണമായത്. അപകടത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.