മ്യാൻമറിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.6 തീവ്രതരേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തിന്റെ ആഘാതത്തിൽ നിന്നും കരകയറുന്നതിനിടെയാണ് വീണ്ടും ഭൂചനലമുണ്ടാകുന്നത്. യുറോപ്യൻ മെഡിറ്റനേറിയൽ സീസ്മോളജിക്കൽ സെന്ററാണ് ഭൂകമ്പമുണ്ടായ വിവരം അറിയിച്ചത്. 35 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
വെള്ളിയാഴ്ച 4.1 തീവ്രതയുളള ഭൂകമ്പം മ്യാൻമറിലുണ്ടായി. 10 കിലോമീറ്റർ ആഴത്തിലായിരുന്നു അന്നുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മാർച്ച് 28ന് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ നിരവധി തുടർചലനങ്ങളുണ്ടായിരുന്നു. 468ഓളം തുടർ ചലനങ്ങളാണ് ഉണ്ടായത്. മാർച്ചിലുണ്ടായ ഭൂചലനത്തിൽ മൂവായിരത്തിലേറെ പേർ മരിച്ചിരുന്നു. 3408 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

