Site iconSite icon Janayugom Online

പാലക്കാട് ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി. സുരേന്ദ്രന്‍ തരൂരും കൂട്ടരും പാര്‍ട്ടി വിട്ടു

പാലക്കാട്ടെ ബിജെപിയില്‍ വീണ്ടും പൊട്ടിത്തറി. പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് രൂക്ഷമായിരിക്കുന്നത്.നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നതിനൊപ്പം പലരും പ്രവര്‍ത്തനത്തില്‍ നിഷ്ക്രിയരായിരിക്കുകയാണ് .പാര്‍ട്ടി ജില്ലാ കമ്മിറ്റീ അംഗം കൂടിയാണ് സുരേന്ദ്രന്‍. അദ്ദേഹത്തിനൊപ്പം നൂറോളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് ബിജെപി വിട്ട് എവി ഗോപിനാഥിന്റെ വികസന മുന്നണിയിൽ ചേർന്ന് പ്രവർത്തിക്കും.

ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയമായ നിലപാടുകളിൽ പ്രതിഷേധിച്ചാണ് സുരേന്ദ്രൻ തരൂരും നൂറോളം പാർട്ടി പ്രവർത്തകരും പാർട്ടി വിടുന്നത്.സംസ്ഥാന ജനറൽ സെക്രട്ടറിയെ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ അറിയിച്ചെങ്കിലും അവഗണിച്ചുവെന്നും സുരേന്ദ്രൻ തരൂർ അഭിപ്രായപ്പെട്ടു. ബിജെപി പാലക്കാട്‌ ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസിന് പാർട്ടിയല്ല മറ്റ് പല താല്പര്യങ്ങളാണ് പ്രാധനമെന്നും അദ്ദേഹം വിമർശിച്ചു. നേരത്തെ പാലക്കാട്‌ ബിജെപി നേതൃത്വം പെരിങ്ങോട്ട്കുറിശ്ശി പഞ്ചായത്ത് കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെയും സുരേന്ദ്രൻ തരൂർ രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ച് ബിജെപി ജില്ലാ വാട്സ്ആപ്പ് ഗ്രൂപ്പിൽ സുരേന്ദ്രൻ പോസ്റ്റ്‌ ഇട്ടതിനെതുടർന്ന് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി.പാലക്കാട്‌ ലോക്സഭ തെരഞ്ഞെടുപ്പിലും അതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് പാലക്കാട്‌ നേരിട്ടത്. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ബിജെപി ക്ക് പ്രതീക്ഷിച്ച വോട്ടുകൾ നേടാനും കഴിഞ്ഞിരുന്നില്ല.പെരിങ്ങോട്ടുകുറിശിയിൽ 5ന് ചേരുന്ന പൊതുയോഗത്തിൽ സുരേന്ദ്രൻ തരൂരിനൊപ്പം നൂറോളം പ്രവർത്തകർ എ വി ഗോപിനാഥിന്റെ വികസന മുന്നണിയിൽ ചേരുമെന്ന് ചേരുന്നത്.

Exit mobile version