Site iconSite icon Janayugom Online

ഉക്രെയ്നില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു

ഉക്രെയ്നില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. പഞ്ചാബ് സ്വദേശിയായ ചന്ദന്‍ ജിന്‍ഡാള്‍ (22) ആണ് മരിച്ചത്. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉക്രെയ്നിലെ വിന്നിറ്റ്സിയ നാഷണൽ പൈറോഗോവ്, മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്നു ചന്ദന്‍.
പക്ഷാഘാതം ബാധിച്ചതിനെത്തുടർന്ന് വിന്നിറ്റ്സിയ (കൈവ്സ്ക സ്ട്രീറ്റ് 68) എമർജൻസി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജിന്‍ഡാളിന്റെ പിതാവ് ഇന്ത്യാ ഗവൺമെന്റിന് കത്തെഴുതി.
ഒരു ദിവസം മുമ്പ് ഖാർകിവിൽ ഷെല്ലാക്രമണത്തിൽ മരിച്ച കർണാടകയിൽ നിന്നുള്ള വിദ്യാർത്ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും കേന്ദ്രം നടത്തുന്നുണ്ട്.

Eng­lish Sum­ma­ry: Anoth­er Indi­an stu­dent dies in Ukraine

You may like this video also

Exit mobile version