ഒരാഴ്ചയ്ക്കിടെ ഓഹിയോയിൽ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രേയസ് റെഡ്ഡിയാണ് മരിച്ചത്. മരണകാരണം ഇതുവരെ കണ്ടെത്താനായില്ല. വിവേക് സൈനിക്കും നീൽ ആചാര്യയ്ക്കും ശേഷം ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ഇന്ത്യൻ വിദ്യാർത്ഥിയുടെ മരണമാണിത്. ലിൻഡർ സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർത്ഥിയായിരുന്നു റെഡ്ഡി എന്നാണ് റിപ്പോർട്ടുകൾ. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും അറിയിച്ചു.
“ഓഹിയോയിലെ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ശ്രേയസ് റെഡ്ഡി ബെനിഗേരിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. പൊലീസ് അന്വേഷണം നടക്കുകയാണ്. ഈ ഘട്ടത്തിൽ, ഫൗൾ പ്ലേ സംശയിക്കുന്നില്ലെന്നും കോൺസുലേറ്റ് കുടുംബവുമായി ബന്ധം തുടരുകയും അവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്യുന്നുണ്ടെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് പോസ്റ്റിൽ പറഞ്ഞു. കേസിൽ കൂടുതൽ വിശദാംശങ്ങൾ കാത്തിരിക്കുകയാണ്.
English Summary:Another Indian student found dead in Ohio; Third death in a week
You may also like this video