അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. മുരുഗള ഊരിലെ അയ്യപ്പൻ-സരസ്വതി ദമ്പതിമാരുടെ മകളാണ് മരിച്ചത്. മൂന്ന് മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ല.
കുഞ്ഞിന് മുലപ്പാൽ നൽകുന്നതിനിടെ പാൽ നെറുകയിൽ കയറിയെന്നാണ് പ്രാഥമിക നിഗമനം. ഒറ്റപ്പെട്ട ഊരായാതിനാൽ ആരോഗ്യ പ്രവർത്തകർക്ക് ഇതുവരെ ഊരിൽ എത്തായാനായിട്ടില്ല.
ഭവാനിപ്പുഴയ്ക്ക് മറുകരയിലുള്ള ഊരാണ് മുരുകള. കഴിഞ്ഞ പ്രളയത്തിൽ ഇവടേക്കുള്ള പാലം തകർന്നിരുന്നു. അത് ഇതുവരെ പുനർ നിർമ്മിക്കാനായിട്ടില്ല.
ഇതോടെ, അട്ടപ്പാടിയിൽ ഈ വർഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം ഏഴ് ആയി. കഴിഞ്ഞ മാസം മാത്രം മൂന്ന് കുഞ്ഞുങ്ങളാണ് അട്ടപ്പാടിയിൽ മരിച്ചത്. ആറ് മാസത്തിനിടെ 10 ശിശുക്കൾ ഇവിടെ മരിച്ചു.
English summary;Another infant death in Attapadi
You may also like this video;