Site iconSite icon Janayugom Online

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അട്ടപ്പാടി ചിറ്റൂർ ഊരിൽ വീണ്ടും ശിശുമരണം. ഷിജു- സുമതി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞ് മരിക്കുകയായിരുന്നു.

ഇന്ന് രാവിലെയായിരുന്നു പ്രസവം. സുമതി ഉയർന്ന രക്തസമ്മർദത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സ്കാനിംഗിൽ ഭ്രൂണാവസ്ഥയിൽ തന്നെ കുഞ്ഞിന്റെ തലയിൽ മുഴ കണ്ടെത്തിയിരുന്നു.

ഓഗസ്റ്റ് ഒന്നിനായിരുന്നു സുമതിക്ക് പ്രസവ തീയതി പറഞ്ഞിരുന്നത്. ഉയർന്ന രക്ത ശ്രാവത്തെ തുടർന്ന് ഇതിനിടയിൽ അവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തലയിൽ നേരത്തെ കണ്ടെത്തിയ മുഴയാണോ മരണകാരണം എന്നതിൽ വ്യക്ത വരേണ്ടതുണ്ട്. ഈ വർഷം അട്ടപ്പാടിയിൽ നടക്കുന്ന ഒമ്പതാമത്തെ ശിശുമരണമാണിത്. നവജാത ശിശു മരണം അഞ്ചാമത്തേതുമാണ്.

Eng­lish summary;Another infant death in Attappadi

You may also like this video;

Exit mobile version