Site iconSite icon Janayugom Online

കരിപ്പൂരില്‍ വീണ്ടും വന്‍ ലഹരി വേട്ട; ഒരു കിലോയോളം എംഡിഎംഎയുമായി തൃശൂർ സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോയോളം എംഡിഎംഎയുമായി ദമാമില്‍ നിന്നെത്തിയ യാത്രക്കാരന്‍ പിടിയില്‍. ദമാമില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ തൃശൂര്‍ കൊരട്ടി സ്വദേശി പഴക്കര വീട്ടില്‍ എ ലിജീഷ്(50) ആണ് പിടിയിലായത്. ഡാന്‍സാഫും കരിപ്പൂര്‍ പൊലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.

കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ 21 പാക്കറ്റുകളായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയോളം വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. 

Exit mobile version