കേരള സര്‍വകലാശാലയില്‍ വീണ്ടും താല്‍കാലിക വിസിയുടെ പ്രതികാര നടപടികള്‍. ഡോ. കെ എസ് അനില്‍കുമാറിനെ പിന്തുണച്ചുവെന്ന കാരണത്തില്‍ രണ്ട് ജീവനക്കാരെ സെക്ഷനില്‍ നിന്നുമാറ്റി. അനില്‍കുമാറിന്റെ പ്രൈവറ്റ് അസിസ്റ്റന്റ് അന്‍വര്‍ അലി, സെക്ഷന്‍ ഓഫിസര്‍ എസ് വിനോദ് കുമാര്‍ എന്നിവരെയാണ് മാറ്റിയത്. ഇവര്‍ക്ക് പകരം നിയമിച്ചവരില്‍ ഒരാള്‍ സംഘ്പരിവാര്‍ അനുകൂല സംഘടനാ പ്രവര്‍ത്തകനുമാണ്. അസി. രജിസ്ട്രാര്‍ ജെ എസ് സ്മിതയ്ക്കാണ് പിഎയുടെ ചുമതല. സെക്ഷന്‍ ഓഫിസറുടെ ചുമതല വിഷ്ണുവിനും നല്‍കി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജായി പ്രവര്‍ത്തിച്ചിരുന്ന ഡോ. മിനി കാപ്പനുമായി സഹകരിച്ചില്ല എന്നതാണ് ഇരുവര്‍ക്കുമെതിരെയുള്ള വിസിയുടെ ആരോപണം.
കേരള സര്‍വകലാശാലയില്‍ വീണ്ടും പ്രതികാര നടപടി

