Site iconSite icon Janayugom Online

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 211 കോടി രൂപകൂടി അനുവദിച്ചു

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും,നഗരസഭകള്‍ക്കുമായി 211 കോടി രൂപ അനുവദിച്ചതായി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.പൊതുജനാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാകുന്ന ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ ഒരു ഗഡുകൂടിയാണ് അനുവദിച്ചത്.

ഗ്രാമപഞ്ചായത്തുകള്‍ക്ക് 150കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10കോടിയും,ജില്ലാ പഞ്ചായത്തുകള്‍ക്ക് ഏഴ് കോടിയും ലഭിക്കും. മുനിസിപ്പാലിറ്റികള്‍ക്ക് 26 കോടിയും, കോര്‍പ്പറേഷനുകള്‍ക്ക് 18 കോടിയും അനുവദിച്ചു. കേന്ദ്ര സർക്കാർ നയങ്ങൾ മുലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുള്ള തുക പൂർണമായും ലഭ്യമാക്കുകയെന്ന പ്രതിജ്ഞാബദ്ധമായ നിലപാടാണ്‌ സർക്കാർ സ്വീകരിക്കുന്നതെന്ന്‌ ധനകാര്യ മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനകം 10,011 കോടി രുപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു 

Exit mobile version