Site iconSite icon Janayugom Online

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സിആര്‍പിഎഫ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ശ്രീനഗറിലെ ഈദ്ഗാഹ് പ്രദേശത്ത് ഇന്നലെയാണ് ആക്രമണം ഉണ്ടായത്. സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്.

രണ്ട് ദിവസത്തിനിടെയുണ്ടായ മൂന്നാമത്തെ ആക്രമണമാണിത്. കഴിഞ്ഞ ദിവസമാണ് രജൗരിയില്‍ ചാവേറാക്രമണം ചെറുക്കുന്നതിനിടെ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചത്. ആക്രമണം നടത്തിയ രണ്ട് ഭീകരരെയും വെടിവച്ച്‌ കൊലപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Anoth­er ter­ror­ist attack in Kashmir
You may also like

Exit mobile version