Site iconSite icon Janayugom Online

ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം; ചെത്തുതൊഴിലാളിക്ക് പരുക്ക്

ആറളം ഫാമിൽ കാട്ടാന ആക്രമണത്തില്‍ ചെത്തുതൊഴിലാളിക്ക് പരുക്ക്. അമ്പലക്കണ്ടി സ്വദേശി പി കെ പ്രസാദിനെയാണ് ആന ആക്രമിച്ചത്. വാരിയെല്ലുകൾക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ആറളം ഫാമിൽ കാട്ടാന ആക്രമണം പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസമായിരുന്നു ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന ദമ്പതികളെ ആന ആക്രമിച്ചത്. 

രാജ്യത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയാണിത്. ആറളം ഫാം പുനരധിവാസ മേഖലയാക്കിയതിനു ശേഷം 19 പേരാണ് മരിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 24 ന് ആറളം ഫാമിലെ ആന മതിൽ നിർമ്മാണം പൂർത്തിയാവേണ്ടതായിരുന്നു. എന്നാല്‍ നാല് കിലോമീറ്റർ മാത്രമാണ് മതിലിന്‍റെ പണി കഴിഞ്ഞത്. നിർമ്മാണം പൂർത്തിയാകാത്തതാണ് ജനവാസ മേഖലയിലേക്ക് കാട്ടാന ഇറങ്ങാൻ കാരണമെന്നാണ് ആറളം നിവാസികൾ പറയുന്നത്.

Exit mobile version