Site icon Janayugom Online

പന്നികളിലെ ആന്ത്രാക്സ് ബാധ; മനുഷ്യരിലേക്കു പടരാൻ സാധ്യത കുറവെന്നു കളക്ടർ

തൃശൂർ അതിരപ്പിള്ളി മേഖലയിൽ കാട്ടുപന്നികളിൽ ഉണ്ടായ ആന്ത്രാക്സ് ബാധയിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ ഹരിത വി കുമാർ.

രോഗം മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്നും പ്രദേശത്തെ വളർത്തുമൃഗങ്ങളിൽ ഇതുവരെ രോഗം കണ്ടെത്തിയില്ലെന്നും കളക്ടർ അറിയിച്ചു. പന്നികളെ കുഴിച്ചിട്ടവർക്കു പ്രതിരോധമരുന്ന് കൊടുത്തു തുടങ്ങിയതായും കളക്ടർ വ്യക്തമാക്കി.

അതിരപ്പിള്ളി പഞ്ചായത്തിലെ പിള്ളപ്പാറ പ്രദേശത്ത് കാട്ടുപന്നികൾ ചത്തത് ആന്ത്രാക്സ് മൂലമെന്ന് സ്ഥീരികരിച്ച പശ്ചാത്തലത്തിലാണ് കളക്ടറുടെ വിശദീകരണം.

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ അതിരപ്പിള്ളി പിള്ളപ്പാറ പ്രദേശത്തെ എണ്ണപ്പന തോട്ടത്തിലും കൃഷിയിടങ്ങളിലും റോഡരികിലും ഏഴ് പന്നികളുടെ ജഡമാണ് കണ്ടെത്തിയത്. ഇതിൽ പലതും അഴുകിയ നിലയിലായിരുന്നു. നേരത്തെ കണ്ടെത്തിയ കാട്ട്പന്നികളുടെ ജഡങ്ങൾ കുഴിച്ചിട്ടിരുന്നു.

പന്നികളുടെ ജഡം കുഴിച്ചിടാൻ സഹായിച്ചവരോട് ബാക്കിയുള്ളവരുമായി സമ്പർക്കമുണ്ടാകാതിരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ആന്ത്രാക്സ് രോഗം മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെങ്കിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Eng­lish summary;Anthrax out­break in pigs; Col­lec­tor says it is less like­ly to spread to humans

You may also like this video;

Exit mobile version