Site iconSite icon Janayugom Online

മതപരിവര്‍ത്തന നിരോധന നിയമം: മഹിളാ ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

മതപരിവര്‍ത്തനം തടഞ്ഞുകൊണ്ട് എട്ട് സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന നിയമങ്ങളെ ചോദ്യംചെയ്ത് ദേശീയ മഹിളാ ഫെഡറേഷന്‍ (എന്‍എഫ്ഐഡബ്ല്യു) സുപ്രീം കോടതിയില്‍. ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ കൊണ്ടുവന്ന നിയമങ്ങളെയാണ് സംഘടന സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.

നിയമങ്ങളില്‍ പ്രലോഭനം എന്ന പദത്തെ അതിരു കടന്ന രീതിയിലാണ് നിര്‍വചിച്ചിരിക്കുന്നത്. വിവാഹം പോലുള്ള വ്യക്തിഗത തീരുമാനങ്ങളും ഇതിനാല്‍ നിയമത്തിന്റെ പരിധിയിലാകും. സ്ത്രീകളെ ദുര്‍ബല വിഭാഗം എന്ന് വിശേഷിപ്പിച്ചിരിക്കുന്നതിനെയും എന്‍എഫ്ഐഡബ്ല്യു ഹര്‍ജിയില്‍ എതിര്‍ക്കുന്നു. ഇത്തരം വേര്‍തിരിവുകള്‍ സ്ത്രീകളുടെ സ്വകാര്യതയും അന്തസും ഹനിക്കും. വ്യക്തിജീവിതങ്ങളിലേക്കുള്ള കടന്നുകയറ്റത്തിന് നിയമപരമായി അനുമതി നല്‍കുന്നതാണ് നിയമങ്ങളെന്നും ആകര്‍ഷ് കമ്ര മുഖേന ഫയല്‍ചെയ്ത പൊതുതാല്പര്യ ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.ഴാഴ്ച കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലും ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു.

Eng­lish Sum­ma­ry: Anti-Con­ver­sion Act: Wom­en’s Fed­er­a­tion in Supreme Court

You may like this video also

Exit mobile version