Site iconSite icon Janayugom Online

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു; ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നപടികള്‍ക്ക് തുടക്കം

സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്ന ഇറാനിൽനിന്ന്‌ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കം. ഇറാനിൽ ജോലി എടുക്കുന്നവരോടും വിദ്യാർഥികളോടും മടങ്ങാനാണ് നിർദ്ദേശം. ഇതിനായി തയ്യാറാക്കിയ ആദ്യ പട്ടികയിലെ പേരുകാരുമായി ഇന്ത്യൻ എംബസി ആശയവിനിമയം നടത്തി.ഇറാനിൽനിന്ന്‌ ഇന്ത്യയിലേക്കുള്ള മടക്കം ആശങ്കയിലായി കേരളത്തിൽനിന്നുള്ള മെഡിക്കൽ വിദ്യാർഥികൾക്ക് ഉൾപ്പടെ തീരുമാനം ആശ്വാസമാകും.

ലഭ്യമായ ഏത്‌ മാർഗവും ഉപയോഗിച്ച്‌ രാജ്യം വിടാൻ ഇന്ത്യൻ എംബസിയുടെ നിർദേശമുണ്ടെങ്കില‍ും എങ്ങനെ മടങ്ങുമെന്നറിയാതെ ഉഴലുകയാണ്ദിവസങ്ങളായി ഹോസ്റ്റൽ മുറിയിൽ തന്നെ താമസിക്കുന്ന കുട്ടികളെ എത്രയും പെട്ടെന്ന്‌ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്രസർക്കാരിനും മുഖ്യമന്ത്രി, ഗവർണർ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിരുന്നു. 

12 കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മ രൂപീകരിച്ചാണ്‌ പരാതി നൽകിയത്‌. പട്ടാളത്തിന്റെ കാവലിൽ ആണെന്നതിനാൽ പുറത്തിറങ്ങരുതെന്ന്‌ നിർദേശമുണ്ട്‌. ഇ‍ൗ സാഹചര്യത്തിൽ എങ്ങനെ തിരിച്ച്‌ വരുമെന്നാണ്‌ ആശങ്ക. ഇന്റർനെറ്റ്‌ ലഭ്യമല്ലാത്തതിനാൽ പുറംലോകവുമായി ബന്ധപ്പെടാനും സാധിച്ചിരുന്നില്ല.

Exit mobile version