തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന പലസ്തീൻ ഐക്യ ദാർഢ്യ പരിപാടിയില്‍നിന്ന് ശശി തരൂര്‍ എംപിയെ ഒഴിവാക്കി. തിരുവനന്തപുരം കോര്‍പറേഷനിലെ നൂറ് വാര്‍ഡുകളിലായി പ്രവര്‍ത്തിക്കുന്ന 32 മുസ്ലിം മഹല്ല് ജമാഅത്തുകളുടെ സംയുക്ത കൂട്ടായ്മയായ മഹല്ല് എംമ്പവര്‍മെന്റ് മിഷന്‍ സംഘടിപ്പിക്കുന്ന പലസ്‌തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്നാണ് ശശി തരൂരിനെ ഒഴിവാക്കിയത്.
കഴിഞ്ഞദിവസം കോഴിക്കോട് നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ശശി തരൂര്‍ പ്രസംഗത്തില്‍ ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കിയത്.
ഒക്ടോബര്‍ 30ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന പരിപാടി ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്നത് ശശി തരൂരായിരുന്നു.
സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഹമാസിനെ തീവ്രവാദികൾ എന്നാണ് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടന്ന പരിപാടിക്കിടെ തരൂർ വിശേഷിപ്പിച്ചത്. ഇതോടെ വേദിയിൽ ഉണ്ടായിരുന്ന എം കെ മുനീർ അടക്കമുള്ള നേതാക്കൾ തരൂരിനെതിരെ രംഗത്തെത്തി. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്നായിരുന്നു മുനീറിന്റെ മറുപടി. പലസ്തീന്റേത് സ്വാതന്ത്ര്യ സമരവും ഇസ്രായേലിന്റേത് അധിനിവേശവുമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവന വിവാദമായതോടെ എസ് കെ എസ് എസ് എഫ് ഉം മറ്റു പല നേതാക്കളും തരൂരിനെ വിമർശിച്ച് രംഗത്തെത്തി. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിൽ ആക്രമണം നടത്തി 1400 പേരെ കൊലപ്പെടുത്തിയെന്നായിരുന്നു തരൂർ വേദിൽ വെച്ച് പറഞ്ഞത്.
English Summary: anti hamas speech shashi tharoor was excluded from the palestine solidarity event in thiruvananthapuram
You may also like this video