Site icon Janayugom Online

ഇന്ത്യാ വിരുദ്ധ പോസ്റ്റര്‍: സ്വിറ്റ്സര്‍ലന്‍ഡിനെ പ്രതിഷേധം അറിയിച്ച് ഇന്ത്യ

India

ഇന്ത്യാ വിരുദ്ധ പോസ്റ്ററുകളില്‍ പ്രതിഷേധമറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്വിറ്റ്സര്‍ലാന്‍ഡ് പ്രതിനിധി റാള്‍ഫ് ഹെക്‌നറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി.
ജനീവയിലെ ഐക്യരാഷ്ട്രസഭാ ഓഫിസിനു മുന്നിലാണ് ഇന്ത്യക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. യുഎന്‍ മനുഷ്യാവകാശ കൗൺസിലിന്റെ (യുഎൻഎച്ച്ആർസി) സമ്മേളനം ആരംഭിച്ചതിന് തൊട്ടുപിന്നാലെ യുഎൻ ഓഫിസിന് മുന്നിലുള്ള ചത്വരത്തില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുകയായിരുന്നു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും അടിച്ചമര്‍ത്തുന്നതിനെ എതിർക്കുന്ന മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളിലെ ഉള്ളടക്കം.
ഇന്ത്യയില്‍ സ്ത്രീകളെ അടിമകളെ പോലെയാണ് കാണുന്നത് എന്നാണ് ഒരു പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. പോസ്റ്ററുകൾ ഒരു തരത്തിലും സ്വിസ് സർക്കാരിന്റെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് സ്വിസ് പ്രതിനിധി അറിയിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Anti-India Poster: India Protests Switzerland

You may also like this video

Exit mobile version