Site iconSite icon Janayugom Online

നബി വിരുദ്ധ പരാമര്‍ശം; നൂപുര്‍ ശര്‍മ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം

നബി വിരുദ്ധ പരാമര്‍ശം നടത്തിയ ബി ജെ പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ ബി പര്‍ഡിവാല എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നൂപുര്‍ ശര്‍മ്മയ്ക്ക് എതിരെ എഫ് ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

പ്രവാചക നിന്ദാ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും ഇളവു നല്‍കിയ ഉത്തരവാണ് സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ചത്. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറുകള്‍ റദ്ദാക്കണമെന്നും വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത് എഫ് ഐ ആറുകള്‍ ഡല്‍ഹിലേക്ക് മാറ്റണമെന്നും നൂപുര്‍ ശര്‍മ്മ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പുറമെ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

നൂപുര്‍ ശര്‍മ്മയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എല്ലാ എഫ് ഐ ആറുകളും ഒരു ഹൈക്കോടതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ആലോചന നടത്താമെന്നാണ് സുപ്രീം കോടതി ഇന്നലെ അഭിപ്രായപ്പെട്ടത്. വിവിധ സംസ്ഥാനങ്ങളില്‍ ശര്‍മ്മയ്ക്ക് എതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ നിശ്ചിത കോടതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയക്കാന്‍ സുപ്രീം കോടതി ഉത്തരവായി. കേസ് ഓഗസ്റ്റ് 10ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. 

Eng­lish Summary:Anti-Nabi ref­er­ence; Antic­i­pa­to­ry bail for Nupur Sharma
You may also like this video

Exit mobile version