Site iconSite icon Janayugom Online

അന്ധവിശ്വാസ നിർമ്മാർജന നിയമം നടപ്പാക്കണം: ശാസ്ത്രസാഹിത്യ പരിഷത്ത്

അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പൂജപ്പുര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പൂജപ്പുര ഉണ്ണിനഗർ റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ നടന്ന സമ്മേളനം പരിഷത്ത് ജില്ലാ ഉന്നതവിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ടി പി സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ സുകുമാരൻ അധ്യക്ഷനായി. സെക്രട്ടറി ജി രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 

മേഖലാ പ്രസിഡന്റ് പി ബാബു ഭാവി പരിപാടികള്‍ വിശദീകരിച്ചു. എ എസ് പിള്ള, സി എസ് അജിത്ത് കുമാർ, മേഖല ട്രഷറർ പി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. എൽ അനീഷ്യ(പ്രസിഡന്റ്), ഡോ. അജിത് ഗോപി (വൈസ് പ്രസിഡന്റ്), സി എസ് അജിത്ത് കുമാർ (സെക്രട്ടറി) , സനിൽ രാഘവൻ (ജോയിന്റ് സെക്രട്ടറി) ടി എൻ ശ്രീകുമാർ, എസ് ബിജു, എസ് ബീന (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. 

Exit mobile version