Site iconSite icon Janayugom Online

എ പി ജയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി

A P JayanA P Jayan

സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി എ പി ജയനെ ജില്ലാ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. ഇത് മൂന്നാം തവണയാണ് ജില്ലാ സെക്രട്ടറിയാകുന്നത്.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമാണ്. കിസാന്‍സഭ നാഷണല്‍ കൗണ്‍സില്‍ അംഗവും സംസ്ഥാന സെക്രട്ടറിയുമാണ്. ഗ്രന്ഥശാല സംഘം സംസ്ഥാന വൈസ് പ്രസിഡന്റായും മേലൂട് ക്ഷീരസംഘം പ്രസിഡന്റായും പ്രവര്‍ത്തിക്കുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പിന്നാക്ക ക്ഷേമ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ജില്ലാ കൗൺസിലിലേക്ക് 51 പേരെയും കാൻഡിഡേറ്റ് അംഗങ്ങളായി അഞ്ച് പേരെയും തെരഞ്ഞെടുത്തു. ജില്ലയിലെ അർഹതപ്പെട്ടവർക്കെല്ലാം ഉപാധി കൂടാതെ പട്ടയം അനുവദിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പട്ടയം ലഭിക്കാത്തതിനാൽ ജീവിതം പ്രതിസന്ധിയിലായ ഒട്ടേറെ കുടുംബങ്ങളാണ് ജില്ലയിലുള്ളത്. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: AP Jayan Pathanamthit­ta Dis­trict Secretary

You may like this video also

Exit mobile version