ചാര്‍ജറില്ലാതെ ഐഫോണ്‍ വില്പന നടത്തിയതിന് ആപ്പിള്‍ കമ്പനിക്ക് രണ്ട് കോടി ഡോളര്‍ പിഴ വിധിച്ച് ബ്രസീല്‍ കോടതി. ഉപഭോക്താക്കളെ മറ്റൊരു ഉല്പന്നം കൂടി വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന ഉപദ്രവകരമായ പ്രവണതയെന്നാണ് കോടതി ഇതിനെ വിലയിരുത്തിയത്. ബ്രസീലിലെ സാവോ പോളോ സിവില്‍ കോടതി ജഡ്ജി കാരമുറു അഫോണ്‍സൊ ഫ്രാന്‍സിസ്‌കോ ആണ് വിധി പ്രഖ്യാപിച്ചത്. ബ്രസീലിയന്‍ കണ്‍സ്യൂമേഴ്സ് അസോസിയേഷനാണ് ആപ്പിളിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.
ആപ്പിളിന്റെ 12,13 മോഡല്‍ ഉപഭോക്താക്കള്‍ക്ക് ഐഫോണ്‍ ചാര്‍ജര്‍ ലഭ്യമാക്കാനും ബ്രസീലില്‍ വിപണിയിലിറക്കുന്ന ഐഫോണുകള്‍ ചാര്‍ജറുകളോടെ ലഭ്യമാക്കാനുമാണ് കോടതി നിര്‍ദ്ദേശം. സെപ്റ്റംബറില്‍ ബ്രസീല്‍ നീതിന്യായമന്ത്രാലയം ഐഫോണ്‍ 12 ‚13 മോഡലുകള്‍ ചാര്‍ജറില്ലാതെ വിറ്റതിന് ആപ്പിളിന് 25 ലക്ഷം ഡോളര്‍ പിഴ വിധിച്ചിരുന്നു. ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുറയ്ക്കാനായാണ് 2020 ഒക്ടോബര്‍ മുതല്‍ ആപ്പിള്‍ ഫോണിനൊപ്പം ചാര്‍ജറുകളുടെ വില്പന നിര്‍ത്തലാക്കിയത്.
English Summary:Apple fined $20 million for selling iPhone without charge
You may also like this video