Site iconSite icon Janayugom Online

ഇന്ത്യയിൽ ഐഫോൺ ഉത്പാദനം വർധിപ്പിച്ച് ആപ്പിൾ

അമേരിക്കയില്‍ ഐഫോണുകൾക്ക് ആവശ്യക്കാർ കൂടിയതോടെ ഉത്പാദനം വർധിപ്പിച്ച് ആപ്പിൾ. ജൂൺ മാസത്തോടെ 12 മുതൽ 14 ബില്യൺ വരെ വിലമതിക്കുന്ന ഫോണുകൾ വിതരണം ചെയ്യാനാണ് കമ്പനി നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യു എസ്സിലേക്കുള്ള ഐ ഫോണുകളുടെ കയറ്റുമായി വർധിച്ചാൽ അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയ്ക്ക് 40 ബില്യൺ ഡോളർ മൂല്യമുള്ള ഫോണുകൾ ഉത്പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. 

ചൈനീസ് ഉൽപന്നങ്ങൾക്ക് അമേരിക്ക തീരുവ വർധിപ്പിച്ചതിനാലാണ് ആപ്പിളിന്റെ ഈ പുതിയ ചുവടുമാറ്റം .2024‑ൽ ആപ്പിൾ ഇന്ത്യയിൽ നിന്ന് 40–45 ദശലക്ഷം ഐഫോണുകൾ നിർമിച്ചിരുന്നു. ഇത് ആഗോള ഉൽപ്പാദനത്തിന്‍റെ ഏകദേശം 18 മുതൽ 20 ശതമാനം വരെ ആയിരുന്നു. എസ് ആൻഡ് പി ഗ്ലോബലിന്‍റെ കണക്കനുസരിച്ച്, മാർച്ച് മാസത്തിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത ഐഫോണുകളുടെ 98 ശതമാനവും അമേരിക്കയിലേക്കാണ്. 

Exit mobile version