Site icon Janayugom Online

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനത്തിന് ഇന്നു മുതൽ ഒമ്പത് വരെ അപേക്ഷിക്കാം. വൈകിട്ട് നാലുമുതൽ ഓൺലൈനിൽ അപേക്ഷ നൽകാം. ഒരാൾക്ക് ഒന്നിലേറെ ജില്ലകളില്‍ അപേക്ഷിക്കാന്‍ കഴിയും. എസ്എസ്എൽസി/ പത്താം ക്ലാസ്/ തുല്യതപരീക്ഷയിൽ ഉപരിപഠന യോ​ഗ്യത നേടിയവരെയും സിബിഎസ്ഇ പരീക്ഷയിൽ ജയിച്ചവരേയും മുഖ്യ അലോട്ട്മെന്റിൽ പരി​ഗണിക്കും. പത്താം ക്ലാസില്‍ ലഭിച്ച ആകെ മാര്‍ക്കിനെ വെയ്റ്റഡ് ​ഗ്രേഡ് പോയിന്റ് ആവറേജ് അടിസ്ഥാനമാക്കിയാണ് റാങ്ക് തീരുമാനിക്കുന്നത്. റാങ്ക്, കുട്ടികൾ നൽകിയ ഓപ്ഷൻ, സീറ്റ് ലഭ്യത എന്നിവ പരി​ഗണിച്ച് കമ്പ്യൂട്ടർ പ്രോ​ഗ്രാം വഴിയാണ് സെലക്ഷനും അലോട്ട്മെന്റും നടക്കുന്നത്. ട്രയൽ അലോട്ട്മെന്റടക്കം നാല് അലോട്ട്മെന്റാണ് ഉള്ളത്. ആദ്യ അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട സ്കൂളും കോംമ്പിനേഷനും ലഭിച്ചവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി സ്ഥിരപ്ര​വേശനം നേടാം. മറ്റുള്ളവർ സർട്ടിഫിക്കറ്റുകൾ നൽകി താൽക്കാലിക അഡ്മിഷൻ നേടണം. അലോട്ട്മെന്റിൽ വന്നിട്ടും സ്കൂളിൽ ചേരാതിരുന്നാല്‍ പ്രവേശന അവസരം നഷ്ടപ്പെടും. ഒന്നിലേറെ ജില്ലകളിൽ അപേക്ഷിച്ചവർക്ക് എല്ലായിടത്തും ഒരുപോലെ കിട്ടിയാൽ ഏതെങ്കിലുമൊരു ജില്ലയിൽ പ്രവേശിക്കുന്നതോടെ മറ്റ് ജില്ലയിലെ ഓപ്ഷൻ‌ സ്വയം റദ്ദാക്കും. ട്രയൽ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 19നുമാണ്. മൂന്ന് അലോട്ട്മെന്റ് അടങ്ങുന്ന മുഖ്യ അലോട്ട്മെന്റ് ജൂലൈ ഒന്നുവരെയുമാണ്. അപേ​ക്ഷിക്കുമ്പോള്‍ എന്തെങ്കിലും പിശകുവന്നാൽ തിരുത്താൻ അവസരമുണ്ട്. ഇത് പരി​ഗണിച്ചാണ് ട്രയൽ അലോട്ട്മെന്റ് നടത്തുന്നത്. അപേ​ക്ഷയ്ക്കൊപ്പം നൽകിയ കോമ്പിനേഷനിലോ സ്കുളിലോ പിശകുണ്ടെങ്കിൽ ഈ സമയം തിരുത്താം. www.adm­ission.dg­e.kerala.gov.in എന്ന വെബ്­സ­ൈ­­റ്റിലെ ഹയർ സെക്കൻ‌ഡറി അഡ്മിഷൻ ലിങ്കിലൂടെ അപേക്ഷിക്കണം. സംസ്ഥാനത്തെ 389 വൊക്കേഷണൽ‌ ഹ​യർ സെക്കൻഡറി സ്കൂളുകളിലേക്കും സമാന വ്യവസ്ഥകളനുസരിച്ചാണ് പ്രവേശനം. വെബ്സൈറ്റിൽ പ്രോസ്പെക്ടസടക്കം ലഭ്യമാണ്. www.ad­mission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ ക്ലിക്ക് ഫോർ ഹയർ സെക്കൻ‌ഡറി വൊക്കേഷണൽ അഡ്മിഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.

eng­lish summary;Apply for Plus One admission

you may also like this video;

Exit mobile version