അരുൺ ഗോയലിനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിനെതിരെ അസോസിയേഷൻ ഫോർ ഡമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സുപ്രീം കോടതിയിൽ. ഗോയലിന്റെ നിയമനം ഏകപക്ഷീയവും, സ്ഥാപനപരമായ സമഗ്രതയുടെയും സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ആരോപിച്ചാണ് സംഘടന കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ നിയമനത്തിനായി “നിഷ്പക്ഷവും സ്വതന്ത്രവുമായ കമ്മിറ്റി” രൂപീകരിക്കണമെന്ന് എഡിആർ ആവശ്യപ്പെട്ടിട്ടുണ്ട്.
കേന്ദ്രസർക്കാർ അവരുടെ താല്പര്യാർത്ഥം തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളെ നിയമിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. ഇലക്ഷൻ കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്നത് പ്രധാനമന്ത്രിയും ലോക്‌സഭാ പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയുടെ ശുപാർശ പ്രകാരമായിരിക്കണമെന്ന് മാർച്ച് രണ്ടിന് സുപ്രീം കോടതി വിധിച്ചിരുന്നു.
English Summary:Appointment of Arun Goyal as Election Commissioner: ADR in Supreme Court
You may also like this video