തൃശൂര്‍ ചേലക്കരയില്‍ കോണ്‍ഗ്രസിനെ കുരുക്കുന്ന ശബ്ദരേഖ പുറത്ത്. സഹകരണ ബാങ്ക് നിയമനത്തിന് കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് വിവാദമായത്. ചേലക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ടിഎം കൃഷ്ണനും പാഞ്ഞാള്‍ മണ്ഡലം പ്രസിഡന്‍റ് ടി കെ വാസുദേവനും തമ്മിലുള്ള സംഭാഷണമാണ് പുറത്തായത്. കിള്ളിമംഗലം സര്‍വീസ് സഹകരണ ബാങ്കില്‍ നിയമനത്തിനാണ് കോഴ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് വള്ളത്തോള്‍ നഗര്‍ മുന്‍ ബ്ലോക്ക് പ്രസി. സിപി ഗോവിന്ദന്‍കുട്ടിയുടെ മകനെ നിയമിക്കാനായിരുന്നു കോഴ ആവശ്യപ്പെട്ടത്. ‘ഉമ്മന്‍ചാണ്ടി വിളിച്ചുപറഞ്ഞാല്‍ കാര്യം നടക്കില്ല, നിയമനത്തിന് ചുരുങ്ങിയത് പത്ത് വേണം , പറഞ്ഞ ഡേറ്റില്‍ പൈസ കൊടുക്കണം, ഞാനും നീയും ഗോവിന്ദന്‍കുട്ടിയും മാത്രം അറിഞ്ഞാല്‍ മതി‘യെന്നുമാണ് ടിഎം കൃഷ്ണന്‍ പറയുന്നത്.
അതേസമയം ഒന്നര വര്‍ഷം മുമ്പുള്ള സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളതെന്നും, പാര്‍ട്ടിയിലുള്‍പ്പെട്ട ഒരാള്‍ക്ക് ജോലി ലഭിക്കാനുള്ള വഴി പറഞ്ഞുകൊടുക്കുകമാത്രമാണ് ചെയ്തതെന്നും ടി എം കൃഷ്ണന്റെ വാദം. ശബ്ദരേഖ പുറത്ത് വന്നതോടെ സര്‍ക്കാരിനെതിരെ ടി എം കൃഷ്ണന്‍ നയിക്കുന്ന ബ്ലോക്ക് തല ജാഥ ഒഴിവാക്കാന്‍ ഡിസിസി നിര്‍ദേശം നല്‍കി. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ നാളെയും മറ്റന്നാളുമാണ് ജാഥ നിശ്ചയിച്ചിരുന്നത്.
English Summary:Appointment of Cooperative Bank; The audio recording that implicates the Congress is out
You may also like this video