Site iconSite icon Janayugom Online

ഭിന്നശേഷി സംവരണ നിയമനം; മുന്‍ ഉത്തരവ് ബാധകമാക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമന ഉത്തരവ് എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം സുപ്രീം കോടതിയില്‍. എന്‍എസ്എസിന് അനുകൂലമായ ജസ്റ്റിസ് ജെ കെ മഹേശ്വരി ബെഞ്ചിന്റെ ഉത്തരവ് മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ ക്രിസ്ത്യന്‍ എയ്ഡഡ് സ്കൂള്‍ മാനേജുമെന്റുകള്‍ക്ക് ഗുണകരമാകുന്ന അപേക്ഷയാണ് കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

നിലവില്‍ എയ്ഡഡ് സ്കൂളുകളില്‍ 6,230 ജീവനക്കാര്‍ താല്‍ക്കാലിക ശമ്പള സ്‌കെയിലിലും 17, 729 പേര്‍ ദിവസ വേതന പ്രകാരവുമാണ് ജോലി നോക്കുന്നത്. ഭിന്നശേഷി സംവരണം പൂര്‍ത്തിയാക്കാത്ത സാഹചര്യത്തില്‍ ഇവരുടെ സ്ഥിരനിയമനം വൈകുകയാണ്. ഭിന്നശേഷി നിയമനം റിപ്പോര്‍ട്ട് ചെയ്യുന്നത് എയ്ഡഡ് സ്കൂള്‍ മാനേജ്‌മെന്റുകളാണ്. ഈ സാഹചര്യം പരിഗണിച്ച് എന്‍എസ്എസ് വിധി ബാക്കി മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്ന് കേരളത്തിന്റെ അപേക്ഷയില്‍ പറയുന്നു.

Exit mobile version