Site iconSite icon Janayugom Online

തേനീച്ചകളുടെ പ്രതിരോധ വാക്സിന് അനുമതി

തേനീച്ചകളുടെ പ്രതിരോധത്തിനുള്ള ആദ്യ വാക്സിന് അംഗീകാരം. യുഎസ് ബയോടെക് കമ്പനിയായ ദാലന്‍ ആനിമല്‍ ഹെല്‍ത്താണ് വാക്സിന്‍ വികസിപ്പിച്ചത്. അമേരിക്കന്‍ ഫൗള്‍ബ്രൂഡ് രോഗത്തില്‍ നിന്നും തേനീച്ചകളെ സംരക്ഷിക്കാനുള്ള പ്രതിരോധ വാക്ലിനാണ് വികസിപ്പിച്ചെടുത്തത്.
ആഗോള ഭക്ഷ്യ വിതരണത്തിന്റെ മൂന്നിലൊന്ന് പരാഗണത്തെ ആശ്രയിക്കുന്നതിനാല്‍ മികച്ച വിളകളുടെ ഉല്പാദനത്തിന് ആരോഗ്യമുള്ള വാണിജ്യ തേനീച്ചകള്‍ അനിവാര്യമാണെന്നും ദാലന്‍ ആനിമല്‍ ഹെല്‍ത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. രോഗവ്യാപനം തടയാന്‍ രോഗബാധിതരായ തേനീച്ചകളെ ചുട്ടെരിച്ച് കൊല്ലുകയാണ് പതിവ്.

ഇ‌ൗ വാക്സിനേഷന്‍ ഒരു സുപ്രധാന കണ്ടുപിടിത്തമായി മാറുമെന്നും സുസ്ഥിര കാര്‍ഷികരീതി സംരക്ഷിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ദലാന്‍ ആനിമല്‍ ഹേല്‍ത്ത് സിഇഒ ഡോ. ആനെെറ്റ് ക്ലീറ്റര്‍ പറഞ്ഞു.
ജനസംഖ്യാവര്‍ധനവേറുകയും കാലാവസ്ഥാ വ്യതിയാനങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആഗോള ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ വാണിജ്യ തേനീച്ചകളുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്നും ആനെറ്റ് ക്ലീറ്റര്‍ പറഞ്ഞു.

Eng­lish Sum­ma­ry: Approval of the pre­ven­tive vac­cine of bees

You may also like this video

Exit mobile version