കൊച്ചി: ശബരിമലയിൽ വിതരണം ചെയ്യുന്ന അരവണ പായസത്തിലെ ഏലയ്ക്കയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് വിതരണം നിർത്താൻ ഹൈക്കോടതി ഉത്തരവ്.
അരവണയിലെ ഏലയ്ക്കയിൽ കീടനാശിനി സാന്നിധ്യമെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇന്നലെ രാവിലെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതു പരിശോധിച്ച കോടതി വൈകിട്ടോടെ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതേത്തുടർന്ന് ദേവസ്വംബോർഡ് അരവണ വിതരണം നിർത്തി വച്ചു. അനുവദനീയമായ പരിധിയിൽ കൂടുതൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. കൊച്ചി സ്പൈസസ് ബോർഡ് ലാബിലാണ് പരിശോധന നടത്തിയത്. തിരുവനന്തപുരത്തെ ലാബിൽ പരിശോധിച്ചപ്പോഴും കീടനാശിനി സാന്നിധ്യം കണ്ടെത്തിയിരുന്നു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
വിതരണം നിർത്തിയെന്നു സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫിസർ ഉറപ്പുവരുത്തണമെന്നും ഇത്തരം അരവണയുടെ സാമ്പിൾ പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.
English Summary: Aravana distribution stopped at Sabarimala
You may also like this video