ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആയുർവേദ ഡോക്ടറായ അഭിഷേക് അവസ്തിയാണ് ഡോക്ടര്‍കൂടിയായ ഭാര്യ വന്ദന അവസ്തിയെ (28) കൊലപ്പെടുത്തിയത്. നവംബർ 26 നാണ് കൊലപാതകം നടന്നത്. വീട്ടുവഴക്കിനിടെ അഭിഷേഖ് വന്ദനയെ ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വഴക്ക് നടക്കുന്ന സമയത്ത് അഭിഷേകിന്റെ പിതാവ് ഗൗരി ശങ്കർ അവസ്തിയും സ്ഥലത്തുണ്ടായിരുന്നു.
കൊലപാതകത്തിനുശേഷം അഭിഷേക്, വന്ദനയെ കാണാനില്ലെന്ന് കാട്ടി കോട്‌വാലി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. അതേസമയം കൊലയ്ക്ക് ശേഷം വന്ദനയുടെ മൃതദേഹം സ്യൂട്ട് കേസിലാക്കി, 400 കിലോമീറ്റര്‍ അകലെയുള്ള ഗർമുക്തേശ്വറിൽവച്ച് ദഹിപ്പിച്ചതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അഭിഷേകും പിതാവും ചേർന്നാണ് അവളെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകത്തിന് കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ആംബുലൻസ് ഡ്രൈവറോട് വന്ദന അപകടത്തിൽ മരിച്ചെന്നും മൃതദേഹം വേഗത്തിൽ ദഹിപ്പിക്കാൻ വാഹനത്തിൽ കയറ്റിയെന്നും അഭിഷേക് പറഞ്ഞതായി പൊലീസ് പറഞ്ഞു.
2014ലാണ് വന്ദനയെ അഭിഷേക് വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് സീതാപൂർ റോഡിൽ ഗൗരി ചികിത്സാലയ എന്ന പേരിൽ ഒരു ആശുപത്രി നിർമ്മിച്ച് അവിടെ പ്രാക്ടീസ് ചെയ്തു. ഇവിടെവച്ച് ഇരുവരും വഴക്കായതോടെ മറ്റൊരു ആശുപത്രിയിലേക്ക് വന്ദന മാറി. എന്നാല്‍ പിന്നീടും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് വീട്ടില്‍ ഇരുവരുംതമ്മില്‍ വാക്കേറ്റമുണ്ടായതെന്നും പൊലീസ് പറഞ്ഞു.
English Summary: Argument between doctor couple; The husband who ki lled his wife and cremated her body was arrested
You may also like this video