കുന്നംകുളം നടുപ്പന്തിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ വാക്കേറ്റം. ബിയർ ബോട്ടിൽ കൊണ്ട് തലക്കടിയേറ്റ് ഒരാൾക്ക് പരിക്കേറ്റു. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഛത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദനാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് 6 മണിയോടെ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ വാടക ക്വാർട്ടേഴ്സിൽ വെച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തർക്കം കടുത്തതോടെ പ്രഹ്ലാദന്റെ തലയിൽ മറ്റൊരു തൊഴിലാളി ബിയർ കുപ്പികൊണ്ട് അടിക്കുകയായിരുന്നു. പ്രഹ്ലാദൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ 2 പേരെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ വാക്കേറ്റം; ബിയർ കുപ്പി കൊണ്ടുള്ള ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

