Site iconSite icon Janayugom Online

ക്രിക്കറ്റ് കളിക്കിടെ വാക്കുതർക്കം; 13 കാരൻ 12 കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊന്നു

മഹാരാഷ്ട്രയില്‍ ക്രിക്കറ്റ് കളിക്കിടെയുണ്ടായ വാക്കുതർക്കത്തിനിടെ 13 കാരൻ 12 കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു.

ക്രിക്കറ്റ് കളിക്കിടെ കുട്ടികൾ തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായതോടെ കൈയ്യാങ്കളിയാവുകയായിരുന്നു. ഇതിനിടെ 12 കാരൻ്റെ തലയിൽ പ്രതി ബാറ്റുകൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ കുട്ടിയെ ഉടൻ ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ജൂൺ അഞ്ചിന് മരിക്കുകയായിരുന്നു.

എന്നാൽ ഇരയുടെ കുടുംബം പൊലീസിൽ പരാതി നൽകാതെ മൃതദേഹം സംസ്‌കരിച്ചിരുന്നു. പിന്നീട് കുട്ടിയുടെ അമ്മ പരാതിയുമായി എത്തിയതോടെ മൃതദേഹം പുറത്തെടുത്തതായി സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

eng­lish summary;Argument dur­ing crick­et game; A 13-year-old killed a 12-year-old by hit­ting him on the head with a bat

you may also like this video;

Exit mobile version