Site iconSite icon Janayugom Online

ആഢംബര കാറിനെ ചൊല്ലി തർക്കം; കമ്പി പാര കൊണ്ട് മകൻറെ തലയ്ക്കടിച്ച അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം വഞ്ചിയൂരിൽ ആഢംബര കാറിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മകനെ കമ്പി പാര കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റില്‍. വഞ്ചിയൂർ സ്വദേശി വിനോദ് ആണ് പിടിയിലായത്. സംഭവത്തിന് ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി ഇയാൾ ഒളിവിലായിരുന്നു. 

കഴിഞ്ഞ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ആഢംബര കാർ വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രകോപിതനായ വിനോദ് കമ്പിപ്പാര ഉപയോഗിച്ച് മകനെ ആക്രമിക്കുകയായിരുന്നു. മകൻ ഹൃത്വിക്കിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 

Exit mobile version