മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് 19 കാരനായ റോഹിങ്ക്യൻ യുവാവിനെ മറ്റൊരു റോഹിങ്ക്യൻ യുവാവ് കുത്തിക്കൊന്നു. ഇന്നലെ പുലര്‍ച്ചെ 1.30യ്ക്ക് ആണ് ബാലാപൂരിലെ ക്യാമ്പിൽ വച്ച് കത്തികൊണ്ട് ആക്രമിക്കുകയും 19 തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. സംഭവ സ്ഥലത്ത് വച്ച് തൽക്ഷണം യുവാവ് മരിക്കുകയും ചെയ്തത്.
സംഭവ സമയത്ത് ഇരുവരും മദ്യപിച്ചിരുന്നതായും ഇവര്‍ വഴക്കിടുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പ്രതി യുവാവിനെ ഒന്നിലധികം തവണ കത്തി ഉപയോഗിച്ച് കുത്തുകയും സംഭവസ്ഥലത്ത് വെച്ച് മരിക്കുകയും ചെയ്തുവെന്ന് ബാലാപൂർ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം മരിച്ചയാളുടെ ശരീരത്തില്‍ വിവിധ ഭാഗങ്ങളിലായി 19 തവണ കുത്തേറ്റുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്ട്ടില്‍ പറയുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പ്രായപൂർത്തിയാകാത്ത കുട്ടിയാണോ എന്ന് പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊലക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

