എന്താണ് കേരളമെന്ന് ഇന്നലെ നടത്തിയ തെരുവു നടത്തത്തിലൂടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മനസിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അതോടൊപ്പം കേരളത്തിന്റെ ക്രമസമാധാനനില രാജ്യത്തിനാകെ ബോധ്യപ്പെട്ടതായും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടുനാട്ടിലെ എതു തെരുവിലൂടേയും നടക്കാമെന്ന ആരോഗ്യകരമായ അവസ്ഥയാണ് ഇവിടെയുള്ളതെന്ന് ഗവർണർക്ക് മനസിലായല്ലോ.
ചാൻസിലർ എന്ന നിലയിൽ ചെയ്യാൻ പാടില്ലാത്ത കാര്യം അദ്ദേഹം ചെയ്തപ്പോൾ വിദ്യാർഥികൾ പ്രതിഷേധിച്ചു. അതിനുള്ള ജനാധിപത്യ അവകാശം അവർക്കുണ്ട്. അവരുടെ മേഖലയിൽ അനാവശ്യ ഇടപെടലുകൾ നടത്തിയപ്പോൾ അവർ പ്രതിഷേധിച്ചു. അതിനിയും ഉണ്ടാകുമെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
ഗവർണറെ ആരെങ്കിലും എന്തെങ്കിലും ചെയ്താൽ അതിന്റെ പേരിൽ നാട്ടിൽ ക്രമസമാധാനം തകർന്നു എന്ന് പറഞ്ഞ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താമെന്ന് ഏതോ മാധ്യമപ്രവർത്തകൻ തന്നെ പറയുന്നത് കേട്ടിരുന്നു. ഇനി അത്തരത്തിൽ എന്തെങ്കിലും ഉദ്ദേശ്യം ഗവർണർക്ക് ഉണ്ടായിരുന്നോ എന്നറിയില്ല. ഗവർണരുടെ താൽപര്യമനുസരിച്ചല്ല സുരക്ഷ കൊടുക്കുന്നത്. ആ പദവിക്കാണ് പൊലീസ് സുരക്ഷ. അത് വേണ്ട എന്ന് പറഞ്ഞാലും കൊടുത്തിരിക്കുമെന്നും ആ പ്രോട്ടോകോളുകൾ പാലിക്കാൻ തയ്യാറാകുകയാണ് ഉന്നത പദവിയിലിരിക്കുന്നവർ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു
English Summary:
Arif Muhammad Khan’s street walk: Chief Minister says that the Governor is convinced of what Kerala is
You may also like this video: