Site iconSite icon Janayugom Online

അരിക്കൊമ്പന്‍ ദൗത്യം വിജയം; ലോറിയില്‍ കയറ്റി

മഴ സൃഷ്ടിച്ച പ്രതിരോധത്തിലും അരിക്കൊമ്പന്‍ ദൗത്യം വിജയം. അരിക്കൊമ്പനെ ലോറിയില്‍ കയറ്റി. അവസാന നിമിഷവും ശക്തമായ പ്രതിരോധം തീര്‍ത്ത അരിക്കൊമ്പനെ കുങ്കിയാനകള്‍ ചേര്‍ന്ന് ലോറിയിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. ഇന്ന് രാവിലെ 11.55 നാണ് അരിക്കൊമ്പന് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. എന്നാല്‍ ആദ്യവെടിയില്‍ അരിക്കൊമ്പന്‍ മയങ്ങിയില്ല. അല്‍പ ദൂരം ഓടിമാറിയിരുന്നു. തുടര്‍ന്ന് ദൗത്യ സംഘം അരിക്കൊമ്പനരികിലേക്കെത്തി. അരിക്കൊമ്പനെ മയക്കുന്നതിനായി അഞ്ച് തവണ മയക്കുവെടി വെച്ചു. ഇതിന് ശേഷമാണ് കാലില്‍ വടമിട്ടത്. പിന്‍കാലുകളില്‍ ഇട്ട വടം അരിക്കൊമ്പന്‍ ആദ്യം ഊരിമാറ്റിയിരുന്നു. പിന്നീട് അരിക്കൊമ്പന്‍ പൂര്‍ണമായും മയക്കത്തിലായ ശേഷമാണ് വടമിട്ടത്.

പിന്‍കാലുകള്‍ പൂട്ടിയ ശേഷം മുന്‍കാലുകളിലും വടമിട്ടു. അരിക്കൊമ്പന്റെ കണ്ണുകള്‍ മൂടി. വെള്ളമൊഴിച്ച് ആനയുടെ ശരീരം തണുപ്പിച്ചുെകാണ്ടിരുന്നു. അതേസമയം ലോറിയില്‍ കയറ്റാനുള്ള ശ്രമത്തിനിടെ അരിക്കൊമ്പന്‍ ശക്തമായി പ്രതിരോധിച്ചു. പ്രദേശത്ത് ശക്തമായ മഴപെയ്തു. ഒരു നിമിഷം ദൗത്യം അനിശ്ചിതത്തിലാകുമെന്ന് കരുതിയെങ്കിലും ദൗത്യം തുടര്‍ന്നു. മഴയത്തും അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റാന്‍ കുങ്കിയാനകള്‍ ശ്രമിച്ചുകൊണ്ടിരുന്നു. അഞ്ച് മണിക്ക് ശേഷം അരിക്കൊമ്പനെ ലോറിയിലേക്ക് കയറ്റിയത്.

Eng­lish Summary;Arikomban mis­sion suc­cess; Loaded in a lorry

You may also like this video

Exit mobile version