പെരുവയല്‍ പഞ്ചായത്തില്‍ അരിയോറ കുന്നില്‍ ഏക്കര്‍ കണക്കിനു സ്ഥലത്തിന് തീപിടിച്ചു. വെള്ളിമാടുകുന്ന് നിന്നു 2 യൂണിറ്റ് അഗ്‌നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. പകല്‍ തീ പടരുന്നതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നെത്തിയ സംഘം തീ അണച്ചു വൈകിട്ടോടെ മടങ്ങിയെങ്കിലും പിന്നീട് രാത്രി വീണ്ടും തീപടരുകയായിരുന്നു. പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
വെള്ളിമാടുകുന്ന് സ്റ്റേഷന്‍ ഓഫിസര്‍ റോബി വര്‍ഗീസ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ കെ.നൗഷാദ്, ടി.ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ജമാലുദ്ദീന്‍, ജിതേഷ്, മുഹമ്മദ് സാനിജ്, ഹോംഗാര്‍ഡ് ചന്ദ്രന്‍, വിവേക്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഷമീര്‍, വിനീത്, ഡ്രൈവര്‍മാരായ ഷമീര്‍, എ.സെന്തില്‍ എന്നിവരാണ് അമ്പേഷണത്തിന് നേതൃത്വം നല്‍കിയത്.

