23 January 2026, Friday

Related news

October 21, 2025
October 6, 2025
March 8, 2025
March 8, 2025
March 2, 2025
February 18, 2025
December 20, 2024
September 28, 2024
January 12, 2024
June 14, 2023

അരിയോറ കുന്നില്‍ തീപിടിത്തം; ഏക്കറുകണക്കിന് സ്ഥലത്ത് നാശനഷ്ടം സംഭവിച്ചു

Janayugom Webdesk
പെരിങ്ങൊളം
March 2, 2025 3:28 pm

പെരുവയല്‍ പഞ്ചായത്തില്‍ അരിയോറ കുന്നില്‍ ഏക്കര്‍ കണക്കിനു സ്ഥലത്തിന് തീപിടിച്ചു. വെള്ളിമാടുകുന്ന് നിന്നു 2 യൂണിറ്റ് അഗ്‌നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. പകല്‍ തീ പടരുന്നതു ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നെത്തിയ സംഘം തീ അണച്ചു വൈകിട്ടോടെ മടങ്ങിയെങ്കിലും പിന്നീട് രാത്രി വീണ്ടും തീപടരുകയായിരുന്നു. പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

വെള്ളിമാടുകുന്ന് സ്റ്റേഷന്‍ ഓഫിസര്‍ റോബി വര്‍ഗീസ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ കെ.നൗഷാദ്, ടി.ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ ജമാലുദ്ദീന്‍, ജിതേഷ്, മുഹമ്മദ് സാനിജ്, ഹോംഗാര്‍ഡ് ചന്ദ്രന്‍, വിവേക്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ ഷമീര്‍, വിനീത്, ഡ്രൈവര്‍മാരായ ഷമീര്‍, എ.സെന്തില്‍ എന്നിവരാണ് അമ്പേഷണത്തിന് നേതൃത്വം നല്‍കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.