Site iconSite icon Janayugom Online

ആര്‍ജികര്‍ ബലാത്സംഗം: സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

കൊല്‍ക്കത്ത ആര്‍ജികര്‍ ആശുപത്രിയിലെ ബലാത്സംഗക്കൊല കേസില്‍ സുപ്രീകോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും.കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നേരത്തെ നല്‍കിയ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.2024 ഓഗസ്റ്റ് 18 നാണ് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നത്. ഈ കേസാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. നേരത്തെ കേസ് പരിഗണിക്കുന്ന വേളയില്‍ കൊല്‍ക്കത്ത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം കോടതി ഉന്നയിച്ചിരുന്നു.തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളായിരുന്നു കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇന്നലെ കൊല്‍ക്കത്ത സെഷന്‍സ് കോടതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം ശിക്ഷവിധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജികൂടി ഇന്ന് പരിഗണിക്കുന്നത്.

Exit mobile version