Site iconSite icon
Janayugom Online

അര്‍ജുനെ കണ്ടെത്തല്‍: രക്ഷാദൗത്യം കരുത്തോടെ തുടരണമെന്ന് മുഖ്യമന്ത്രി

arjunarjun

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം കൂടുതൽ കരുത്തോടെ തുടരണമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കർണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. രക്ഷാദൗത്യം അവസാനിപ്പിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇക്കാര്യം സൂചിപ്പിച്ച് കത്തയച്ചത്.

അർജുനെ കണ്ടെത്തുന്നത് സംബന്ധിച്ച് അനുകൂലമായ ഫലം ലഭിക്കുന്നതുവരെ രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദേശം നൽകണമെന്നും, ആവശ്യമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് കൂടുതൽ ശക്തിയോടെ പ്രവർത്തനങ്ങൾ തുടരണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഇതുവരെ നടന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ കേരളത്തിന്റെ പ്രത്യേക നന്ദി അറിയിക്കുന്നതായും കത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 

Eng­lish Sum­ma­ry: Arjun miss­ing: Chief Min­is­ter wants the res­cue mis­sion to con­tin­ue with strength

You may also like this video

YouTube video player
Exit mobile version