Site icon Janayugom Online

നിയമങ്ങള്‍ തെറ്റിച്ചു ; കിളികൊല്ലൂര്‍ പൊലീസ് മർദനത്തില്‍ സൈന്യം ഇടപെടുന്നു

കിളികൊല്ലൂരില്‍ യുവാക്കളെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ സൈന്യത്തിന്റെ ഇടപെടല്‍. സൈനികന്‍ വിഷ്ണുവിനെ അറസ്റ്റ് ചെയ്ത വിവരം ആര്‍മി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടില്ലെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടി. വിഷ്ണുവിനെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ചുവെന്ന് കാണിച്ച് അമ്മ സലില പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് പരാതി നല്‍കും.

ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് മിലിട്ടറി പോലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് സൈന്യത്തിലെ രീതി. ഇക്കാര്യം സൈന്യത്തെ അറിയിക്കുന്നതില്‍ പോലീസിന് വീഴ്ചപറ്റി. കേസില്‍ മര്‍ദനം ഉള്‍പ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല, കേസ് പരിഗണിക്കേണ്ടത് ജില്ലാ കോടതിയിലാണ്. ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥനാണോ പ്രതിയാകുന്നത്, അതിന് മുകളിലെ റാങ്കിലുള്ള ഉദ്യോഗസ്ഥനെ കാര്യങ്ങള്‍ അറിയിക്കുകയെന്നതാണ് നിയമം.

Eng­lish Sum­ma­ry: Army inter­venes in Kil­likol­lur police beating
You may also like this video

 

Exit mobile version