Site iconSite icon Janayugom Online

11,000 ത്തോളം സർക്കാർ ജീവനക്കാർ ഇന്ന് പടിയിറങ്ങും; വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ വേണ്ടത് 6000 കോടി

സംസ്ഥാന സർക്കാർ ജീവനക്കാരായ 11,000ത്തോളം പേർ ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങും. സംസ്ഥാനത്ത് സർക്കാർ സർവീസിൽ നിന്ന് ഇന്ന് കൂട്ട വിരമിക്കൽ. 11000 ത്തോളം ജീവനക്കാരാണ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നത്. ഇവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരും. ഏറ്റവും കൂടുതൽ ജീവനക്കാർ വിരമിക്കുന്നത് കെഎസ്ഇബിയിൽ നിന്നാണ്. 1022 പേർ. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്.

 

ജനന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നതിന് മുൻപ് സ്കൂളിൽ ചേർക്കുമ്പോൾ മേയ് 31 ആയിരുന്നു ജനനതിയ്യതി ആയി ചേർക്കാറ്. ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനന തിയതി ഇതായി മാറും. ഇതോടെയാണ് മേയ് 31 കൂട്ടവിരമിക്കല്‍ തീയതിയായി മാറുന്നത്. അതാണ് ഈ ദിവസത്തെ കൂട്ട വിരമിക്കലിന് കാരണം. 2024 മേയ് 31 ന് സംസ്ഥാനത്ത് 16,000 ത്തോളം ജീവനക്കാരാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.

Exit mobile version