2021ല്‍ ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട രാജ്യങ്ങളിലൊന്ന് ഇന്ത്യ. മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങളില്‍ അഫ്ഗാനിസ്ഥാനോടൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. ഇരു രാജ്യങ്ങളിലും ആറ് മാധ്യമപ്രവര്‍ത്തകര്‍ വീതമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ലോകത്താകെ 45 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐപിഐ) വാര്‍ഷിക റിപ്പോര്‍ട്ടിലാണ് മാധ്യമസ്വാതന്ത്ര്യത്തെയും മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെയും സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുള്ളത്.
മെക്സികോയിലാണ് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തരുടെ കൊലപാതകം നടന്നത്, ഏഴ് പേര്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് മെക്സികോ ഈ ലിസ്റ്റില്‍ ഒന്നാമതെത്തുന്നത്.
കോംഗോയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഈ വര്‍ഷം ജീവന്‍ നഷ്ടമായത്. മാധ്യമങ്ങള്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യങ്ങളിലുള്‍പ്പെടെ, ലോകത്താകമാനം ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ലോകത്തിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളിയാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. മാധ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നതും കൊലപ്പെടുത്തുന്നതുമായ സംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും ഭരണകൂടങ്ങള്‍ കൃത്യമായ അന്വേഷണവും തുടര്‍നടപടികളും സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ENGLISH SUMMARY:Around the world, 45 journalists have been killed this year
You may also like this video