Site icon Janayugom Online

സംസ്ഥാനത്ത് കോളജുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ തുടങ്ങിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു

സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നതിനുള്ള ക്രമീകരണങ്ങൾ തുടങ്ങിയതായി സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.സ്ഥാപന മേധാവികൾക്ക് വാക്സിനേഷൻ ക്രമീകരണത്തിനുള്ള നിര്‍ദേശം നല്കി. എല്ലാ ക്ലാസുകളും ഒക്ടോബര്‍ 18 ന് തുറക്കുന്ന കാര്യത്തില്‍ ആലോചിച്ച് മാത്രമെ തൂരുമാനം എടുക്കുകയുള്ളു. യോഗം ഉടന്‍ തന്നെ ചേര്‍ന്ന് പുരോഗതി വിലയിരുത്തും.

അവസാന വർഷ വിദ്യാർത്ഥികൾ ഒക്ടോബർ 4‑ന് കോളെജില്‍ എത്തിയശേഷം കാര്യങ്ങള്‍ പരിശോധിക്കും .കോളജുകളിൽ 90 ശതമാനം വിദ്യാർത്ഥികൾക്കും വാക്സിനേഷൻ പൂർത്തിയായെന്ന് മനസിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് വാക്ലിനേഷന്‍ കൃതൃമായി നല്‍കും. ഇതിനുവേണ്ടി ആരോഗ്യവകുപ്പുമായ് ചേര്‍ന്ന് വാക്‌സിൻ ഡ്രൈവ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കോളജുകളിൽ അവസാനവർഷ വിദ്യാർത്ഥികൾക്ക് ക്ലാസ് ആരംഭിച്ച ശേഷം മറ്റ് വിദ്യാർത്ഥികളുടെ ക്ലാസ്സിന്റെ കാര്യം പരിശോധിക്കുവെന്നും മന്ത്രി പറഞ്ഞു.
eng­lish summary;arrangements have been made to open col­leges in kerala
you may also like this video;

Exit mobile version